ഫയൽചിത്രം 
India

അമർനാഥ് തീർഥാടനം: 24 മണിക്കൂറിനിടെ 5 തീർഥാടകർ മരിച്ചു

അമർനാഥ് തീർഥയാത്രക്കിടെ മരണപ്പെട്ടവരുടെ എണ്ണം 19 ആയി.

MV Desk

ശ്രീനഗർ: അമർനാഥ് തീർഥയാത്രക്കിടെ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 തീർഥാടകർ മരിച്ചതായും സ്ഥിരീകരിച്ചു. മൂന്നു പേർ പഹൽഗാമിൽ വച്ചും രണ്ടു പേർ ബാൽത്തൽ പാതയിൽ വച്ചുമാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളാണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച്ച വരെ 1,37,353 തീർഥാടകരാണ് അമർനാഥ് തീർഥയാത്ര പൂർത്തിയാക്കിയത്. കനത്ത മഴയിൽ ദേശീയ പാത തകർന്നതിനെത്തുടർന്ന് തീർഥാടനം മൂന്നു ദിവസം തുടർച്ചയായി നിർത്തി വച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തീർഥാടനം പുനരാരംഭിച്ചത്.

അനുനയിപ്പിക്കാൻ ഊർജിത ശ്രമം; സുധാകരനെ ഫോണിൽ വിളിച്ച് എം.വി. ​ഗോവിന്ദൻ

ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടു കറി കഴിച്ച് മരിച്ചു

സ്വര്‍ണവിലയില്‍ ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 7,000 രൂപ, പവൻ വില വീണ്ടും 1.2 ലക്ഷത്തിൽ താഴെ!

ആക്രമണം തുടർന്ന് ഇസ്രയേൽ; ഇറാനെതിരായ യുദ്ധത്തിന് ട്രംപിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പച്ചക്കൊടി

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം