ദുബായ് വിമാനത്താവളം അടച്ചു; പാതി വഴിയിൽ യാത്ര മതിയാക്കി എമിറേറ്റ്സ് വിമാനം

 
India

ദുബായ് വിമാനത്താവളം അടച്ചു; പാതി വഴിയിൽ യാത്ര മതിയാക്കി എമിറേറ്റ്സ് വിമാനം

353 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നു ദുബായിലേക്ക് യാത്ര തിരിച്ച എമിറേറ്റ്സ് വിമാനം സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് ദുബായിൽ ഇറങ്ങാതെ തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചെ 4.40ന് യാത്ര തിരിച്ച വിമാനമാണ് 8.40 ഓടെ തിരിച്ച് തിരുവനന്തപുരത്തു തന്നെ ലാൻഡ് ചെയ്തത്. 353 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

സുരക്ഷാ പ്രശ്നങ്ങൾ മൂലം ദുബായ് വിമാനത്താവളം അടച്ച സാഹചര്യത്തിൽ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചു പോരുകയായിരുന്നു. കൊച്ചിയിൽ നിന്ന് 325 യാത്രക്കാരുമായി പറന്ന എമിറേറ്റ് വിമാനവും കൊച്ചിയിലേക്ക് തന്നെ തിരിച്ചെത്തി.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

സ്റ്റീവ് വോ വിളിച്ചു; യൂറോപ‍്യൻ ടി20 ലീഗിൽ കളിക്കാനൊരുങ്ങി രഹാനെ, പുതിയ അധ‍്യായത്തിന് തുടക്കം

കർണാടക നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവച്ചു

ജെൻ സിയുടെ പരാതികൾ യഥാർഥം; മോഹൻ ഭാഗവതിന്‍റെ പരാമർശത്തെ പിന്തുണച്ച് ഒമർ അബ്ദുള്ള

മഴയിൽനിന്നും വെയിലിൽനിന്നും എംപിമാർക്ക് സംരക്ഷണം; പാർലമെന്‍റിലെ പ്രവേശന കവാടത്തിൽ പോർച്ച് നിർമിക്കാൻ സ്പീക്കറുടെ നിർദ്ദേശം