നരേന്ദ്ര മോദി

 
India

സ്വർണം കൊണ്ട് പൂർണകായ പ്രതിഷ്ഠ; മോദിക്ക് ക്ഷേത്രം പണിയാൻ ട്രാൻസ്ജെൻഡർമാർ

ക്ഷേത്രത്തിനായി അഞ്ച് ഏക്കർ ഭൂമിയും 112 കോടി രൂപയും സർക്കാർ നൽകണമെന്നും ശുപാർശയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

നീതു ചന്ദ്രൻ

പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഷ്ഠയോടു കൂടിയ ക്ഷേത്രം നിർമിക്കാൻ ഒരുങ്ങി ബിഹാറിലെ കിന്നർ വെൽഫെയർ ബോർഡ്. സ്വർണം കൊണ്ട് മോദിയുടെ പൂർണകായ പ്രതിമ നിർമിച്ച് പ്രതിഷ്ഠിക്കാനാണ് നീക്കം. 2019ൽ മോദി സർക്കാർ ട്രാൻസ്ജെൻഡർ സംരക്ഷണ നിയമം കൊണ്ടു വന്നതോടെയാണ് തങ്ങളുടെ ജീവിതം മാറി മറിഞ്ഞതെന്നും ഇപ്പോൾ തങ്ങളുടെ കൂട്ടത്തിൽ നിന്നുള്ളവർ പൊലീസ്, ഡോക്റ്റർ, എൻജിനീയർ മേഖലയിലും ഉണ്ടെന്നാണ് കിന്നർ ബോർഡ് അംഗമായ രാജൻ സിങ് പറയുന്നത്.

സംസ്ഥാന കിന്നർ വെൽഫെയർ ബോർഡിന്‍റെ ആദ്യ യോഗത്തിൽ തന്നെ മോദിക്കൊരു ക്ഷേത്രം നിർമിക്കാമെന്ന ശുപാർശ മുന്നോട്ടു വച്ചു. ഇനി ഈ ശുപാർശ കാബിനന്‍റ് സെക്രട്ടേറിയറ്റിന് കൈമാറും. ക്ഷേത്രത്തിനായി അഞ്ച് ഏക്കർ ഭൂമിയും 112 കോടി രൂപയും സർക്കാർ നൽകണമെന്നും ശുപാർശയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഹാർ സർക്കാർ പണവും ഭൂമിയും നൽകിയില്ലെങ്കിലോ എന്ന ചോദ്യത്തിനും കിന്നർ ബോർഡിലുള്ളവർക്ക് ഉത്തരമുണ്ട്. നരേന്ദ്ര മോദിയെ ആരാധിക്കുന്ന സമ്രാട്ട് ചൗധരിയാണ് ബിഹാറിലെ മുഖ്യമന്ത്രി. അദ്ദേഹം മോദിക്കു വേണ്ടി സ്ഥലം കൊടുക്കാതിരിക്കുമോ? സമ്രാട്ട് ചൗധരി ഉള്ളതു കൊണ്ടാണ് ഇപ്പോൾ ഞങ്ങള്

ഇവിടെ ഇരിക്കുന്നതെന്നും അംഗങ്ങൾ പറയുന്നു. സർക്കാർ നൽകുന്ന പണം കുറവാണെങ്കിൽ സ്വന്തം നിലയിൽ ബാക്കി പണം ഉണ്ടാക്കാനാണ് ബോർഡിന്‍റെ നീക്കം .

രണ്ടാം സ്വർണവുമായി നീരു; മിക്സഡ് ട്രാപ്പ് ഷൂട്ടിങ്ങിൽ ഏഷ്യൻ റെക്കോഡ്

"കുഞ്ഞുങ്ങളെ ഞാൻ കൊന്നു"; വാട്ടർടാങ്കിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മ

എസ്‌ഐആര്‍; വിവാദമായ ഫോം സിക്‌സിലെ അനുബന്ധ ചോദ്യങ്ങള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തു

മുട്ടിൽ മരംമുറി; കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി

കപ്പൽ റാഞ്ചി കടൽക്കൊള്ളക്കാർ; ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു