ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

 
India

ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി: നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഒമർ അബ്ദുള്ള; പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ

2000 ജൂണിൽ ജമ്മു കശ്മീർ സംസ്ഥാനമായിരുന്ന കാലത്ത് നാഷണൽ കോൺഫറൻസ് (എൻസി) സർക്കാർ പാസാക്കിയ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയത്തെ പുതിയ പ്രമേയത്തിൽ പരാമർശിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്

Sarath Nath MS

ശ്രീനഗർ: ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിയമസഭയിൽ അവതരിപ്പിച്ചു. വെള്ളിയാഴ്ച പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ ബിജെപി എംഎൽഎമാരുടെ പ്രതിഷേധത്തോടെ നിയമസഭ പ്രക്ഷുബ്ദമായി. ഇതേ തുടർന്ന് അരമണിക്കൂർ നേരത്തേക്ക് സഭ പിരിഞ്ഞു.

2000 ജൂണിൽ ജമ്മു കശ്മീർ സംസ്ഥാനമായിരുന്ന കാലത്ത് നാഷണൽ കോൺഫറൻസ് (എൻസി) സർക്കാർ പാസാക്കിയ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയത്തെ പുതിയ പ്രമേയത്തിൽ പരാമർശിച്ചതാണ് ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

“2000 ജൂൺ 26നും 2024 നവംബർ ആറിനും ഈ സഭ പാസാക്കിയ പ്രമേയങ്ങൾക്ക് പുറമെ, ജമ്മു കശ്മീരിന്‍റെ പൂർണ സംസ്ഥാന പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഈ സഭ ആവശ്യപ്പെടുന്നു. ഈ പ്രമേയം കേന്ദ്ര സർക്കാരിന് കൈമാറാനും സഭ തീരുമാനിക്കുന്നു,” എന്നാണ് പുതിയ പ്രമേയത്തിലെ പരാമർശം.

1953 ഓഗസ്റ്റ് ഒൻപതിന് നിലവിലുണ്ടായിരുന്ന രീതിയിലുള്ള കൂടുതൽ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള എൻസി സർക്കാർ 2000 ജൂൺ 26ന് പ്രമേയം പാസാക്കിയിരുന്നു. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2024 നവംബർ ആറിനും നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചയുടൻ ഭരണപക്ഷ അംഗങ്ങൾ മേശയിൽ കൈയ്യടിച്ച് സ്വാഗതം ചെയ്തു. എന്നാൽ 2000ലെ സ്വയംഭരണാവകാശ പ്രമേയത്തെ പരാമർശിച്ചതിനെ ബിജെപി അംഗങ്ങൾ എതിർത്തു. നിയമസഭയിൽ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി. തുടർന്ന് ബിജെപി അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിക്കുകയും പ്രമേയത്തിന്‍റെ പകർപ്പുകൾ കീറുകയും ചെയ്തു. സഭയിൽ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച അനുവദിക്കില്ലെന്ന് ബിജെപി എംഎൽഎ ആർ.എസ്. പഠാനിയ പറഞ്ഞു. ബഹളം തുടരുന്നതിനിടെ നിരവധി എംഎൽഎമാർ പരസ്പരം രൂക്ഷമായ വാക്കുതർക്കത്തിലുമേർപ്പെട്ടു. ഇതോടെ സ്പീക്കർ സഭ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

പ്രധാനമന്ത്രിക്കൊപ്പമുള്ള അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

''പണപ്പിരിവുമായി മാത്രം പോകുന്നൊരു പാർട്ടിയെന്ന് ആക്ഷേപമുണ്ടാവുന്നു''; സംഘടനാദൗർബല‍്യം വലുതാണെന്ന് ഇ.പി. ജയരാജൻ

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര; സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി നൽകി അഭിഭാഷകൻ

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും