India

രാജ്യത്തെ വ്യാപാരികളെ സ്വയം പര്യാപ്തമാക്കുന്നതിൽ സി. എ. ഐ. റ്റി യുടെ ശ്രമങ്ങൾക്ക് സർക്കാരിന്‍റെ പൂർണപിന്തുണ; നാരായണ റാണെ

രാജ്യത്തെ വ്യാപാരികളെ സ്വയം പര്യാപ്തമാക്കുന്നതിൽ കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) - ന്‍റെ ശ്രമങ്ങൾക്ക് സർക്കാരിന്‍റെ പൂർണപിന്തുണയുണ്ടാകുമെന്ന് കേന്ദ്ര എം.എസ്.എം.ഇ വകുപ്പു മന്ത്രി നാരായണ റാണെ പറഞ്ഞു. രാജ്യത്തെ വ്യാപാര വ്യവസായ മേഖലകളിലെ പ്രശ്നങ്ങൾ ഫലപ്രദമായി കേന്ദ്ര സർക്കാരിനു മുന്നിലെത്തിക്കുന്നതിൽ സി എ ഐ റ്റി ക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ റീട്ടെയിൽ പോളിസിക്ക് രൂപം നൽകുക, ഇ-കോമേഴ്സ് നിയമം കാലോചിതമായി പരിഷ്കരിക്കുക, ഉൽപ്പന്നങ്ങളുടെ സ്റ്റാൻഡേഡൈസേഷൻ തുടങ്ങി സംഘടന മുന്നോട്ടു വച്ച നിർദേശങ്ങളിൽ പലതും കേന്ദ്ര സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ജി എസ് റ്റി സംബന്ധമായ പ്രശ്നപരിഹാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ഡൽഹിയിൽ സംഘടിപ്പിച്ച ദ്വിദിന വ്യാപാര ഉച്ചകോടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസിഡന്‍റ് ബി. സി. ഭാർട്ടിയ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ, മഹേന്ദ്ര ഷാ, ബ്രിജ് മോഹൻ അഗർവാൾ, എസ്. എസ്. മനോജ്, പി. വെങ്കിട്ടരാമ അയ്യർ, സതീഷ് വസന്ത്, എം. ശിവശങ്കർ, വിപെൻ അഹൂജാ, അമർ പർവാണി, ബ്രിജ് ഭൂഷൺ ജയിൻ തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും തെരഞ്ഞെടുക്കപ്പട്ട പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ; രാഹുൽ ഇല്ല

കൊവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങൾ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിർമാതാക്കൾ

ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി

എസ്എസ്എൽസി ഫലം മേയ് എട്ടിന്, ഹയർസെക്കണ്ടറി 9 ന്

വരാപ്പുഴയിൽ തീപ്പിടുത്തം; ലേഡീസ് സ്റ്റോർ പൂർണമായി കത്തി നശിച്ചു