'വി ബി ജി റാം ജി' ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ഗാന്ധിജി തന്‍റെ കുടുംബത്തിന്‍റേതല്ല രാഷ്ട്രത്തിന്‍റേതെന്ന് പ്രിയങ്ക
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റിക്കൊണ്ടുള്ള ബിൽ ലോകസഭയിലതരിപ്പിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ്. മഹാത്മഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേര് വി ബി ജി റാം ജി എന്നാക്കി മാറ്റിക്കൊണ്ടുള്ള ബില്ലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
പിന്നാലെ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഗാന്ധിയുടെ ചിത്രം ഉയർത്തിയായിരുന്നു പ്രതിഷേധം. ചിത്രം താഴ്ത്തിപ്പിടിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു ബില്ല് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വടണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി തന്‍റെ കുടുംബത്തിന്‍റേതല്ലെന്നും ഗാന്ധിജി രാഷ്ട്രത്തിന്‍റേതാണന്നും പ്രിയങ്ക സഭയിൽ പറഞ്ഞു. ഗാന്ധി ഞങ്ങളുടെ ഹൃദയത്തിലാണെന്ന് കൃഷിമന്ത്രി പ്രതികരിച്ചു. വികസിത് ഭാരത് ഗാരന്‍റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍’ എന്നാക്കി മാറ്റാനാണ് പുതിയ ബില്‍.
ഇതോടെ വേതനം മുഴുവനായി കേന്ദ്രം നൽകുന്നത് നിർത്തും. പുതിയ ബില്ല് പ്രകാരം തൊഴിലുറപ്പ് വേതനത്തിന്‍റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. 100 ദിവസം എന്നത് 125 ദിവസമാക്കും. അധിക ചെലവ് സംസ്ഥാനങ്ങൾ വഹിക്കണം.