ഇതാണ് ഇപ്പോഴത്തെ അവസ്ഥ, പുസ്തക വിവാദത്തിൽ മൗനം വെടിഞ്ഞ് നരവനെ

 
India

"ഇതാണ് ഇപ്പോഴത്തെ അവസ്ഥ": പുസ്തക വിവാദത്തിൽ മൗനം വെടിഞ്ഞ് നരവനെ

പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പോ, ഡിജിറ്റൽ പതിപ്പോ ഇതുവരെ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് പെൻഗ്വിൻ ഇന്ത്യയുടെ കുറിപ്പ്

Manju Soman

ന്യൂഡൽഹി: പുസ്തക വിവാദത്തിൽ മൗനം വെടിഞ്ഞ് മുൻ കരസേന മേധാവി ജനറൽ മനോജ് നരവനെ. പുസ്തകത്തിന്‍റെ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയാണ് നരവനെ റീട്വീറ്റ് ചെയ്താണ് നിലപാട് വ്യക്തമാക്കിയത്. പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പോ, ഡിജിറ്റൽ പതിപ്പോ ഇതുവരെ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് പെൻഗ്വിൻ ഇന്ത്യയുടെ കുറിപ്പ്. പുസ്തകത്തിന്റെ നിലവിലെ അവസ്ഥ ഇതാണെന്നാണ് പോസ്റ്റ് പങ്കുവെച്ച് നരവണെ കുറിച്ചത്.

നരവണെയുടെ ഓർമക്കുറിപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ലോക്സഭയിൽ എത്തിയതോടെയാണ് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചത്. പുസ്തകം അനധികൃതമായി പ്രചരിക്കുന്ന പതിപ്പുകൾ പകർപ്പവകാശ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രസാധകാവകാശമുള്ള പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കി.

പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തടസവാദമുന്നയിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല എന്ന വാദം തള്ളിയ രാഹുൽ ഗാന്ധി, 'സുഹൃത്തുക്കളെ, എന്റെ പുസ്തകം ഇപ്പോൾ ലഭ്യമാണ്. ലിങ്ക് പിന്തുടരുക,' എന്ന നരവണെയുടെ 2023ലെ പോസ്റ്റ് ചൂണ്ടിക്കാട്ടി പുസ്തകം പുറത്തിറങ്ങിയതായി വാദിച്ചിരുന്നു. ഒന്നുകിൽ നരവണെ അല്ലെങ്കിൽ പെൻഗ്വിൻ കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ആ ലിങ്ക് പുസ്തകം പ്രീ ഓർഡർ ചെയ്യാനുള്ളതാണെന്ന് പിന്നീട് പ്രസാധാകർ വ്യക്തമാക്കി.

കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ; മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, മയോണൈസാണ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്

വൈദ്യുതി ഉപയോഗം വർധിച്ചു, നിയന്ത്രണം എത്രനാൾ തുടരേണ്ടി വരുമെന്ന് അറിയില്ല: സണ്ണി ജോസഫ്

പൂജാരിമാർക്കിനി പോക്കറ്റില്ലാത്ത കുർത്ത; ഹരിദ്വാർ ക്ഷേത്രത്തിൽ ഇനി മുതൽ പുതിയ ഡ്രസ് കോഡ്

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം