India

പിഎഫ്ഐയുടെ സ്വാധീനം ബീഹാറിലും വർധിക്കുന്നു; ഗിരിരാജ് സിങ്

കിഷൻഗഞ്ചിൽ വെള്ളിയാഴ്ച പലസ്തീൻ അനുകൂല മാർച്ചിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതിലുള്ള വിയോജിപ്പും അദ്ദേഹം അറിയിച്ചു

പട്ന: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ബീഹാറിൽ സ്വാധീനം വർദ്ധിക്കുന്നതിന് വർധിക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബീഹാർ ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ടാണ് ഗിരിരാജ് സിങ് പരാതിപ്പെട്ടത്.

കിഷൻഗഞ്ചിൽ വെള്ളിയാഴ്ച പലസ്തീൻ അനുകൂല മാർച്ചിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതിലുള്ള വിയോജിപ്പും അദ്ദേഹം അറിയിച്ചു. മാത്രമല്ല നവരാത്രികാലത്ത് സർക്കാർ സ്കൂൾ അധ്യാപക പരിശീലന പദ്ധതി ഏർപ്പെടുത്തിയതിലും നീരസം രേഖപ്പെടുത്തി. മുസ്ലിങ്ങളുടെ ആഘോഷങ്ങൾക്ക് അവധി നൽകുന്ന ബീഹാർ സർക്കാർ ഹിന്ദു ഉത്സവങ്ങൾക്ക് അവധി നിഷേധിക്കുന്നു. ഹിന്ദു മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനാണ് നിതീഷ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം