പേരയ്ക്ക പറിച്ചതിനുള്ള ശിക്ഷ, പെൺകുട്ടിയെ ചങ്ങലയിൽ കെട്ടിയിട്ട് മർദിച്ച് മുൻസൈനികൻ; വിഡിയോ

 
India

പേരയ്ക്ക പറിച്ചതിനുള്ള ശിക്ഷ, പെൺകുട്ടിയെ ചങ്ങലയിൽ കെട്ടിയിട്ട് മർദിച്ച് മുൻസൈനികൻ; വിഡിയോ

വീട്ടിലെ പടിക്കെട്ടിൽ കുട്ടിയെ ചങ്ങലകൊണ്ട് കെട്ടിയിട്ടിരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്

Manju Soman

ഷിംല: പേരയ്ക്ക പൊട്ടിച്ച് എന്ന് ആരോപിച്ച് കുട്ടിയോട് ക്രൂരത. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലാണ് സംഭവം. വീടിനു വെളിയിൽ നിൽക്കുന്ന പേരമരത്തിൽ നിന്ന് പേരയ്ക്ക് പൊട്ടിച്ചെന്ന് ആരോപിച്ച് മുൻ സൈനികൻ പെൺകുട്ടിയെ ചങ്ങലകൊണ്ട് കെട്ടിയിടുകയും മർദിക്കുകയായിരുന്നു. സമീപവാസി പകർത്തിയ വിഡിയോ പുറത്തുവന്നതോടെ വൻ വിമർശനമാണ് ഇയാൾക്കെതിരേ ഉയരുന്നത്.

വീട്ടിലെ പടിക്കെട്ടിൽ കുട്ടിയെ ചങ്ങലകൊണ്ട് കെട്ടിയിട്ടിരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കുഞ്ഞ് രക്ഷിക്കണമെന്ന് അപേക്ഷിച്ച് കരയുന്നതും വിഡിയോയിലുണ്ട്. കുട്ടിയെ കെട്ടിയിട്ടിരിക്കുന്നതുകണ്ട് പ്രദേശവാസിയായാണ് യുവാവാണ് വിഡിയോ പകർത്തിയത്. കുട്ടിയെ കെട്ടിയിട്ടിരിക്കുന്നത് എന്തിനാണ് എന്ന് മുൻ സൈനികനോട് യുവാവ് ചോദിക്കുന്നുണ്ട്. മരത്തിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്നും അതിനാലാണ് പിടിച്ച് കെട്ടിയതെന്നും ഇയാൾ പറയുന്നുണ്ട്. പേരയ്ക്ക പറച്ചതിന് ചെറിയ കുട്ടിയോട് ഇങ്ങനെ ചെയ്യാമോ എന്നും യുവാവ് ചോദിക്കുന്നതുകേൾക്കും

കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തേക്കുറിച്ച് യുവാവ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. സംഭവം വലിയ വിവാദമായതിനു പിന്നാലെ കുട്ടിയുടെ കുടുംബത്തോട് മുൻ സൈനികൻ ക്ഷമാപണം നടത്തി. സംഭവത്തിൽ പൊലീസ് ഇയാൾക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്