India

ഖാർഗെയുടെ വിഷപ്പാമ്പ് പ്രയോഗം തോൽവി ഉറപ്പായതോടെ, ഭാവിയിൽ ബിജെപി കേരളവും പിടിച്ചെടുക്കും; ഗോവ മുഖ്യമന്ത്രി

ബിജെപിക്ക് എല്ലാ മതക്കാരോടും ഒരേ സമീപനമാണ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പ്രയോഗം അപലപനീയമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കർണാടകയിൽ തോൽവി ഉറപ്പിച്ചതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ വിഷപ്പാമ്പ് പ്രയോഗം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിക്ക് എല്ലാ മതക്കാരോടും ഒരേ സമീപനമാണ്. ക്രിസ്ത്യൻ വിഭാഗം ഉൾപ്പെടെയുള്ള ന്യൂന പക്ഷക്കാരുടെ പിന്തുണയോടെ തന്നെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കേരളവും ബിജെപി പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയെ പോലെ ഒരു നല്ല മനുഷ്യൻ നൽകുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കും . എന്നാൽ രുചിച്ചു നോക്കിയാൽ നിങ്ങൾ ചാവുമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം.

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

കേരളത്തിൽ ബിജെപി 2026ൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ

സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു