യുപിയിൽ 6 വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്‌ത സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ 
India

യുപിയിൽ 6 വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്‌ത സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

ഭാരതീയ ന്യായ സൻഹിത നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

Ardra Gopakumar

ഉത്തർപ്രദേശ്: ബുലന്ദ്ഷഹർ ജില്ലയിൽ 6 വയസുകാരിയെയും ആടിനെയും ബലാത്സംഗം ചെയ്‌ത കുറ്റത്തിന് സർക്കാർ ജീവനക്കാരന്‍ അറസ്റ്റിൽ. യുപി സര്‍ക്കാറിലെ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്‍റ് ഉദ്യോഗസ്ഥനായ ഗജേന്ദ്ര സിംഗ് എന്നയാളാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. അഹമ്മദ്ഗഢ് ഗ്രാമത്തിൽ തന്നെയുള്ള ഒരാൾ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും ഇത്‌ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുലന്ദ്ഷഹർ പൊലീസ് കേസെടുക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകും വഴി പ്രതി, പെൺകുട്ടി തനിച്ചാണെന്ന് മനസിലാകി വീട്ടില്‍ അതിക്രമിച്ച് കയറി കുഞ്ഞിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആടിനെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി ബുലന്ദ്ഷഹർ പൊലീസ് പറയുന്നു.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കുള്ള ശിക്ഷ വിധിക്കുന്ന ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 65(2) പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഈ വകുപ്പ് പ്രകാരം കുറ്റകൃത്യത്തിന് 20 വർഷത്തിൽ കുറയാത്ത കഠിന തടവ്/ ജീവപര്യന്തം ശിക്ഷ/ അല്ലെങ്കില്‍ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്‍റെ ശേഷിക്കുന്ന കാലം തടവോ/ വധശിക്ഷയോ വിധിക്കാം.

വയനാട് തുരങ്ക പാത നിർമാണം തുടരും; പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി ഹൈക്കോടതി തള്ളി

കുഴിബോംബ് സ്ഫോടനം; ജമ്മു കശ്മീരിൽ സൈനികന് വീരമൃത്യു

"സഹപ്രവർത്തകയുടെ കണ്ണീരിന് ഒരു വിലയുമില്ലേ? അമ്മയിലെ സഹോദരന്മാർക്കെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു'': മല്ലിക സുകുമാരൻ

നാഷണൽ ഹെറാൾഡ് കേസിൽ കുറ്റപത്രം സ്വീകരിക്കാതെ ഡൽഹി കോടതി

ആലപ്പുഴയിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; ബിജെപി പ്രവർത്തകർക്കെതിരേ കേസ്