വരന്‍ മദ്യപിച്ചെത്തി: വിവാഹം റദ്ദാക്കി വധു

 
India

വരന്‍ മദ്യപിച്ചെത്തി: വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു; യുവതിയെ അഭിനന്ദിച്ച് ഛത്തീസ്ഗഢ് പൊലീസ്

മദ്യപാന ശീലം നിര്‍ത്തണമെന്ന് യുവതി മുന്‍പ് തന്നെ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. നിര്‍ത്താമെന്ന് യുവാവ് വാക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യുവാവ് വാക്ക് തെറ്റിച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്

Sarath Nath MS

റായ്പൂര്‍: വിവാഹ ചടങ്ങില്‍ വരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു. ഛത്തീഗഢിലെ ജന്‍ഗിര്‍-ചമ്പ ജില്ലയിലാണ് സംഭവം.

ഖോഖ്ര ഗ്രാമസ്വദേശിയായ സന്ത് റാം (24) എന്ന യുവാവുമായാണ് മുസ്‌കന്‍ പ്രധാന്‍ (22) എന്ന യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മദ്യപിച്ച് ലക്കുകെട്ട് നിവര്‍ന്നുനില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തിലായിരുന്നു വരന്‍ എത്തിയത്. ഇതോടെ വിവാഹത്തില്‍ നിന്ന് യുവതി പിന്‍മാറുകയായിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്ന് വധു പിന്‍മാറിയതോടെ വരന്റെ കൂടെ എത്തിയ ചില യുവാക്കള്‍ വധുവിന്റെ ബന്ധുക്കളുമായി പ്രശ്‌നമുണ്ടാക്കി. ഇരുകൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

മദ്യപാന ശീലം നിര്‍ത്തണമെന്ന് യുവതി മുന്‍പ് തന്നെ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. നിര്‍ത്താമെന്ന് യുവാവ് വാക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യുവാവ് വാക്ക് തെറ്റിച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്.

സംഭവത്തില്‍ യുവതിയെ ജില്ലാ പൊലീസ് മേധാവി വിജയ് പാണ്ഡെയുടെ നേതൃത്വത്തില്‍ ആദരിച്ചു. മദ്യപാനത്തിനെതിരെയുള്ള ശക്തമായ സന്ദേശമാണ് യുവതിയുടെ നടപടിയെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി സാമൂഹിക പ്രവര്‍ത്തകരും വനിത സംഘടനകളും രംഗത്തുവന്നു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ