ഗുജറാത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങി

 
India

ഗുജറാത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങി

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 48 മുതൽ 72 മണികൂർ വരെ വേണ്ടി വരുമെന്ന് ഉദ‍്യോഗസ്ഥർ അറിയിച്ചു

Aswin AM

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തിൽ തകർന്ന എയർ ഇന്ത‍്യ ബോയിങ് 787-8 വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങി. അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ആസ്ഥാനത്തേക്കാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ മാറ്റുന്നത്.

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 48 മുതൽ 72 മണികൂർ വരെ വേണ്ടി വരുമെന്ന് ഉദ‍്യോഗസ്ഥർ അറിയിച്ചു. എയർക്രാഫ്റ്റ് ഇൻവസ്റ്റിഗേഷൻ ബ‍്യൂറോയാണ് വിമാനഭാഗങ്ങൾ സൂക്ഷിക്കുന്നത്. അതേസമയം യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെ പറ്റി അന്വേഷിക്കുന്നുണ്ട്.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ‍്യാന്തര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം അപകടത്തിൽപെടുകയായിരുന്നു. യാത്രക്കാരുൾപ്പെടെ 270 പേർ മരിച്ചതായാണ് വിവരം. 232 മൃതദേഹങ്ങൾ തിരിച്ചറിയുകയും കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തു.

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മമ്മൂട്ടി നടൻ, ഷംല നടി

കോഴിക്കോട്ട് ഭൂചലനം? ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി