ഹരിജൻ, ഗിരിജൻ പ്രയോഗം ഇനി വേണ്ട
ചണ്ഡീഗഡ്: ഹരിയാനയിലെ ഔദ്യോഗിക രേഖകളിൽ നിന്ന് ഹരിജൻ, ഗിരിജൻ എന്നി വാക്കുകൾ നിരോധിച്ചു. പകരം sc/st, പട്ടികജാതി, പട്ടിക വർഗം എന്നിങ്ങനെ രേഖപ്പെടുത്തും. നേരത്തെ ഉപയോഗിച്ചിരുന്ന വാക്കുകൾ അധിക്ഷേപകരമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ നീക്കം.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഇനി മുതൽ ഈ വാക്കുകൾ ഉപയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഇന്ത്യൻ ഭരണഘടനയിൽ എവിടെ ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്‍റെ മുൻപുള്ള പല നിർദേശങ്ങളും പല വകുപ്പുകളും കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹരിയാന സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.