ഹരീഷ് സാൽവേയും ഭാര്യ ട്രീനയും  
India

ഹരീഷ് സാൽവെ മൂന്നാമതും വിവാഹിതനായി; അതിഥികളുടെ കൂട്ടത്തിൽ ലളിത് മോദിയും

ലണ്ടനിലെ സ്വകാര്യ ചടങ്ങിൽ വച്ച് ഞായറാഴ്ചയായിരുന്നു ട്രീനയും സാൽവേയുമായുള്ള വിവാഹം.

MV Desk

ലണ്ടൻ: മുൻ സോളിസിറ്റർ ജനറലും പ്രശസ്ത അഭിഭാഷകനുമായ ഹരീഷ് സാൽവെ മൂന്നാമതും വിവാഹിതനായി. ലണ്ടനിലെ സ്വകാര്യ ചടങ്ങിൽ വച്ച് ഞായറാഴ്ചയായിരുന്നു ട്രീനയും സാൽവെയുമായുള്ള വിവാഹം. മുകേഷ് അംബാനി, നിത അംബാനി, ലളിത് മോദി, ഉജ്ജ്വല റൗത്ത്, സുനിൽ മിത്തൽ, ഗോപി ഹിന്ദുജ, എസ്പി ലോഹിയ തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്.

68കാരനായ സാൽവെ 1999 നവംബർ മുതൽ 2002 നവംബർ വരെയാണ് ഇന്ത്യയുടെ സോളിസിറ്റർ ജനറൽ ആയിരുന്നത്. ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള മുപ്പതു വർഷം നീണ്ടു നിന്ന വിവാഹ ബന്ധം 2020 ജൂണിലാണ് വേർപെടുത്തിയത്. ഇരുവർക്കും സാക്ഷി, സാനിയ എന്നീ രണ്ടു മക്കളുമുണ്ട്. പിന്നീട് 2020 ഒക്റ്റോബറിൽ ലണ്ടനിലെ ചിത്രകാരിയായ കരോലിൻ ബ്രോസാർഡിനെ വിവാഹം കഴിച്ചു.

മസാല ബോണ്ടിൽ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

"ഇന്ത‍്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരം തിരുവനന്തപുരത്ത് നടത്താമായിരുന്നു": ശശി തരൂർ

എൽഡിഎഫ് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകും; ആരോപണം അടിസ്ഥാനരഹിതമെന്ന് ടി.പി. രാമകൃഷ്ണൻ

ലീഗ് മലപ്പുറം പാർട്ടി; എസ്എൻഡിപിയെ തകർക്കാനാണ് ലീഗിന്‍റെ നീക്കമെന്ന് വെള്ളാപ്പള്ളി നടേശൻ

നടുവേദനയുണ്ട്, ജയിലിൽ പ്രത്യേക ബ്രാൻഡിലുള്ള മെത്ത വേണം; കോടതിയിൽ ആവശ്യവുമായി ലൂത്ര സഹോദരന്മാർ