.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തമിഴ്നാടിനെ തണുപ്പിച്ച് വടക്കു കിഴക്കൻ കാറ്റ്; ചെന്നൈയിൽ മാർച്ച് 3 വരെ മഴ
ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ അടക്കമുള്ള വടക്കൻ നഗരങ്ങളിൽ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചെന്നൈയിൽ മാർച്ച് 1 വരെ കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തെക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നു. വടക്കു കിഴക്കൻ മേഖലകളിൽ നിന്നുള്ള തണുത്ത കാറ്റാണ് തമിഴ്നാട്ടിൽ മഴയ്ക്ക് കാരണമാകുന്നത്.
കാറ്റ് മൂലം അന്തരീക്ഷം സാധാരണയിൽ അധികമായി തണുക്കുമെന്നും മാർച്ച് 4 മുതൽ സാധാരണ അന്തരീക്ഷത്തിലേക്ക് മടങ്ങുമെന്നും കാലാവസ്ഥ വിഭാഗം പറയുന്നു.
തൂത്തുക്കുടി, പുതുക്കോട്ടൈ, രാമനാഥപുരം, മധുരൈ തുടങ്ങി 10 ജില്ലകളിൽ ഫെബ്രുവരി 28 മുതലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മാർച്ച് 1 മുതൽ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, വിരുധനഗർ എന്നിവിടങ്ങളിൽ മഴ പെയ്തേക്കും.