പശ്ചിമ ബംഗാളിൽ കനത്ത മഴയും മണ്ണിടിച്ചിലും; നിരവധി പേർ മരിച്ചു
ഡാർജിലിങ്: പശ്ചിമ ബംഗാളിലെ ഡാർജിലിങിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി പേർ മരിച്ചു. കൃത്യമായ മരണ സംഖ്യ അധികൃതർ പുറത്തു വിട്ടിട്ടില്ലെങ്കിലും 14 പേർ മരിച്ചതായി അനൗദ്യോഗിക വിവരങ്ങളുണ്ട്.
മാത്രമല്ല ശക്തമായ മഴയെത്തുടർന്ന് ഒരു ഇരുമ്പ് പാലവും തകർന്നിട്ടുണ്ട്. സിലിഗുരിയെയും മിരിക്കിനെയും ബന്ധിപ്പിക്കുന്ന, ദുധിയയിലെ ബാലസൺ നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലമായ ധുഡിയ പാലമാണ് തകർന്നു.