കേദാര്‍നാഥ് പാതയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു

 
India

ഉത്തരാഖണ്ഡില്‍ കനത്ത മഴ; കേദാര്‍നാഥ് യാത്ര നിര്‍ത്തിവച്ചു

കേദാര്‍നാഥ് പാതയില്‍ സോനപ്രയാഗിനു സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്

Sarath Nath MS

ഡെറാഡൂണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ വ്യാപക നാശനഷ്ടം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ചമോലി ജില്ലയിലെ ബദരീനാഥ് ദേശീയപാതയിലും രുദ്രപ്രയാഗ് ജില്ലയിലെ കേദാര്‍നാഥ് തീര്‍ഥാടന പാതയിലും ഗതാഗതം തടസപ്പെട്ടു. കേദാര്‍നാഥ് തീര്‍ഥാടന യാത്ര താത്കാലികമായി നിര്‍ത്തിവച്ചു.

കേദാര്‍നാഥ് പാതയില്‍ സോനപ്രയാഗിനു സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വാഹനങ്ങളെയും കാല്‍നടയാത്രികരെയും ഇതുവഴി കടത്തിവിടുന്നില്ല. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിനു തീര്‍ഥാടകരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെറാഡൂണ്‍, തെഹ്‌രി, പൗരി, നൈനിറ്റാള്‍, ഭാഗേശ്വര്‍ എന്നീ ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

അയല്‍സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലും ഓറഞ്ച് അലര്‍ട്ടാണ്. ജൂലൈ അഞ്ചു വരെ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കുളുവില്‍ 18 റോഡുകളും മണ്ഡിയില്‍ 15 റോഡുകളും സിര്‍മൗറില്‍ ഒന്‍പതു റോഡുകളും ലാഹോള്‍-സ്പിതി, ഉന എന്നീ ജില്ലകളില്‍ രണ്ടു വീതവും റോഡുകള്‍ അടച്ചു. 181 വൈദ്യുതി ട്രാന്‍സ്‌ഫോമറുകളും ആറു കുടിവെള്ള വിതരണ ശൃംഖലകളും തകര്‍ന്നു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

തമിഴ്നാട് മന്ത്രിയുടെ നാട്ടിൽ‌ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ബസ് സർവീസ്; ആഘോഷമാക്കി ഗ്രാമവാസികൾ