ഡൽഹിയിൽ കനത്ത മഴ; വിവിധയിടങ്ങളിൽ വെള്ളക്കെട്ട്, ഗതാഗതം തടസപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. തിങ്കളാഴ്ച മുതൽ ലഭിക്കുന്ന കനത്ത മഴയിൽ ഡൽഹിയുടെ തെക്കൻ, തെക്കു പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ ചൂടിന് ആശ്വാസം നൽകിയെങ്കിലും വിവിധ മേഖലകളിൽ ഗതാഗതം അടക്കം തടസപ്പെട്ടു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ (IMD) പ്രവചനം അനുസരിച്ച് ചൊവ്വാഴ്ച ശക്തമായ മഴ ലഭിക്കും. പൊതുവെ മേഘാവൃതമായ ആകാശവും മിതമായ മഴയുമാണ് പ്രവചിച്ചിക്കുന്നത്. ജൂലൈ 23 ബുധനാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നും വ്യാഴാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.