ഡൽഹിയിൽ കനത്തമഴ 
India

ഡൽഹിയിൽ കനത്ത മഴ; റെഡ് അലർട്ട്, വിമാന സർവീസുകൾ താളം തെറ്റി

ബുധനാഴ്ച വൈകുന്നേരം മുതലാരംഭിച്ച മഴയിൽ റോഡുകൾ പുഴ പോലെയായി

ന്യൂഡൽഹി: ഡൽഹിയിൽ കനത്തമഴ. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാരംഭിച്ച മഴയിൽ റോഡുകൾ പുഴ പോലെയായി. വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചുവരെ മഴ തുടരും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിമാന സർവീസുകളും തടസപ്പെട്ടു. മണിക്കൂറുകൾ വൈകിയാണ് വിവിധ എയർലൈനുകൾ സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്തു വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡൽഹി ഗവർണർ വിനയ് സക്സേന നിർദേശം നൽകി.

കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ