India

പത്ത് ദിവസത്തിനിടെ രണ്ടാം വട്ടം: ഡാർജലിങ് ഹിമാലയൻ ട്രെയ്ൻ വീണ്ടും പാളം തെറ്റി

യുനെസ്ക്കോയുടെ ലോക പൈതൃക പട്ടിക‍യിൽ ഉൾപ്പെട്ടിട്ടുള്ളതാണു ഡാർജലിങ് ഹിമാലയൻ റെയ്ൽവേ

MV Desk

ഡാർജലിങ്: ഡാർജലിങ് ഹിമാലയൻ റെയ്ൽവേ ടോയ് ട്രെയ്ൻ എൻജിൻ പാളം തെറ്റി. പത്തു ദിവസത്തിനിടെ ഇതു രണ്ടാം വട്ടമാണു ടോയ് ട്രെയ്ൻ എൻജിൻ പാളം തെറ്റുന്നത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നു നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയ്ൽവേ (എൻഎഫ്ആർ) വ്യക്തമാക്കി. യുനെസ്ക്കോയുടെ ലോക പൈതൃക പട്ടിക‍യിൽ ഉൾപ്പെട്ടിട്ടുള്ളതാണു ഡാർജലിങ് ഹിമാലയൻ റെയ്ൽവേ.

ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു പാളം തെറ്റിയത്. ഡാർജലിങ്-ഗൂം സ്റ്റേഷനുകൾക്കിടയിൽ എൻജിൻ പാളത്തിൽ നിന്നും തെന്നിമാറുകയായിരുന്നു. സമീപത്തെ റോഡിലേക്കു നീങ്ങിയതിനാൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

ഫെബ്രുവരി ഇരുപത്തിനാലിനും ടോയ് ട്രെയ്ൻ എൻജിൻ പാളം തെറ്റിയിരുന്നു. വളരെ പതുക്കെ സഞ്ചരിക്കുന്നതു കൊണ്ടു തന്നെ ഇത്തരം അപകടങ്ങളിൽ ആർക്കും പരുക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ഇപ്പോഴും പഴയ രീതിയിലുള്ള ട്രാക്കുകളാണു ഹിമാലയൻ റെയ്ൽവേയിൽ ഉപയോഗിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്