ഹിമന്ത ബിശ്വ ശർമ, സുബിൻ ഗാർഗ്

 
India

സുബിൻ ഗാർഗിന്‍റെ മരണം കൊലപാതകമാണെന്ന് അസം മുഖ‍്യമന്ത്രി

സംഭവവുമായി ബന്ധപ്പെട്ട പ്രതികൾ അറസ്റ്റിലായതായും അവരെ ചോദ‍്യം ചെയ്തു വരികയാണെന്നും അസം മുഖ‍്യമന്ത്രി പറഞ്ഞു

Aswin AM

ഗോഹട്ടി: പ്രശ്സത ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന്‍റെ മരണം കൊലപാതകമാണെന്ന് അസം മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിയമസഭ‍യിലാണ് മുഖ‍്യമന്ത്രി ഇക്കാര‍്യം ഉന്നയിച്ചത്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് സുബിന്‍റെ മരണമെന്നാണ് മുഖ‍്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട പ്രതികൾ അറസ്റ്റിലായതായും അവരെ ചോദ‍്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 19നായിരുന്നു സിംഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ സുബിൻ ഗാർഗ് മരണപ്പെട്ടത്. സുബിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

സുബിൻ ഗാർഗിനെ മാനേജരും സംഗീത പരിപാടിയുടെ സംഘാടകനും വിഷം കൊടുത്ത് കൊന്നതായിരിക്കാമെന്ന് സംഗീത ബാന്‍ഡിലുള്ള സുബിന്‍റെ സഹപ്രവര്‍ത്തകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി ആരോപിച്ചിരുന്നു.

സുബിന്‍റെ ദുരൂഹ മരണം അന്വേഷിക്കാന്‍ ഗോഹട്ടി ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സൈകിയയുടെ നേതൃത്വത്തില്‍ ഒരു ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ടായിരുന്നു.

ഫോൺവിളിച്ചിട്ട് എടുത്തില്ല, അന്വേഷിച്ചെത്തിയ ആൺസുഹൃത്ത് കണ്ടത് തൂങ്ങി നിൽക്കുന്ന ചിന്നുവിനെ; അന്വേഷണം തുടങ്ങി

ശബരിമല സ്വർണക്കൊള്ള: മൂന്നു പേരുടെ അറസ്റ്റ് ഉടനുണ്ടായേക്കും

സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു, ആദ്യഗഡു ഫെബ്രുവരിയിൽ

"ഒരു സംസ്ഥാനത്തും എസ്ഐആർ നടപടികൾ തടസപ്പെടാൻ അനുവദിക്കില്ല": സുപ്രീംകോടതി

ബിജെപി സ്വീകരണത്തിനിടെ ട്രെയിനെടുത്തു, ഓടിക്കയറി മേയർ; പിറകെ ഓടി കൗൺസിലർമാർ | Video