gyanvapi masjid 
India

വാരാണസി ഗ്യാന്‍വാപി പള്ളിയിൽ ഹിന്ദുക്കൾ ആരാധന നടത്തി

ബുധനാഴ്‌ചയാണ് മോസ്കിനുള്ളിലെ 'വ്യാസ് കെ ടിക്കാന' എന്നറിയപ്പെടുന്ന സ്ഥലത്ത് ആരാധന നടത്താൻ ഹിന്ദുക്കൾക്ക് വാരാണസി കോടതി അനുമതി നൽകിയത്

ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുക്കൾ ആരാധന നടത്തി. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി ആരാധി നടത്തി. പള്ളിയിലെ വ്യാസ് നിലവറയിലാണ് ഹൈന്ദവ വിഭാഗം പൂജയും ആരാധനയും നടത്തിയത്. ബുധനാഴ്‌ചയാണ് മോസ്കിനുള്ളിലെ 'വ്യാസ് കെ ടിക്കാന' എന്നറിയപ്പെടുന്ന സ്ഥലത്ത് ആരാധന നടത്താൻ ഹിന്ദുക്കൾക്ക് വാരാണസി കോടതി അനുമതി നൽകിയത്.

പൂജക്ക് കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗത്തിന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ആചാര്യ വേദവ്യാസ പീഠം ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശൈലേന്ദ്ര കുമാർ പഥക് വ്യാസ് നൽകിയ ഹർജിയിലാണ് നിർണായക വിധി. മോസ്കിലെ ഭൂഗർഭ അറയിൽ ശൃംഗാര ഗൗരി അടക്കമുള്ള മൂർത്തികളെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും, അവിടെ ആരാധന നടത്താൻ അനുമതി വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

മോസ്കിന്‍റെ തെക്കു ഭാഗത്തെ ഭൂഗർഭ അറയുടെ നിയന്ത്രണം ജനുവരി 23നു തന്നെ ജില്ലാ മജിസ്ട്രേറ്റ് ഏറ്റെടുത്തിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ പൂജാരിക്ക് ഇവിടെ പ്രവേശിക്കാനും പൂജകൾ നടത്താനുമുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കോടതി വിധിയിൽ പറയുന്നു.

ഫെബ്രുവരി എട്ടിന് കേസ് വീണ്ടും പരിഗണിക്കുന്നതു വരെ ഗ്യാൻവാപി മോസ്ക് മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് എതിർപ്പുണ്ടെങ്കിൽ രേഖപ്പെടുത്താൻ കോടതി സമയം നൽകിയിട്ടുണ്ട്.

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി