Gyanvapi Mosque 
India

ഗ്യാ​ൻ​വാ​പി: മുഴുവൻ നിലവറകളും പരിശോധിക്കണമെന്ന് ഹി​ന്ദു വി​ഭാ​ഗം കോടതിയിൽ

പ​ള​ളി​യു​ടെ തെ​ക്കേ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ വാ​രാ​ണ​സി ജി​ല്ലാ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണു പു​തി​യ നീ​ക്കം

ajeena pa

വാ​രാ​ണ​സി: ഗ്യാ​ൻ​വാ​പി പ​ള്ളി​യി​ലെ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മ​റ്റു നി​ല​വ​റ​ക​ളി​ലും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വെ ഒ​ഫ് ഇ​ന്ത്യ (എ​എ​സ്ഐ)​യു​ടെ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു വി​ഭാ​ഗം കോ​ട​തി​യെ സ​മീ​പി​ച്ചു. പ​ള​ളി​യു​ടെ തെ​ക്കേ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ വാ​രാ​ണ​സി ജി​ല്ലാ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണു പു​തി​യ നീ​ക്കം. ഹ​ർ​ജി നാളെ പ​രി​ഗ​ണി​ക്കു​മെ​ന്നു വാ​രാ​ണ​സി കോ​ട​തി.

പ​ള്ളി​യി​ലെ ശൃം​ഗാ​ര ഗൗ​രി പ്ര​തി​ഷ്ഠ​യി​ൽ എ​ല്ലാ ദി​വ​സ​വും പൂ​ജ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച വി​ശ്വ​വേ​ദി​ക് സ​നാ​ത​ൻ സം​ഘി​ന്‍റെ സ്ഥാ​പ​കാം​ഗം രാ​ഖി സി​ങ്ങാ​ണ് മു​ഴു​വ​ൻ നി​ല​വ​റ​ക​ളി​ലും പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​ൻ അ​നു​പം ദ്വി​വേ​ദി വ​ഴി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ര​ഹ​സ്യ നി​ല​വ​റ​ക​ളു​ടെ രൂ​പ​രേ​ഖ​യും സ​മ​ർ​പ്പി​ച്ചു. ഇ​തു പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ പ​ള്ളി​യെ​ക്കു​റി​ച്ചു​ള​ള എ​ല്ലാ സ​ത്യ​ങ്ങ​ളും പു​റ​ത്തു​വ​രൂ എ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

1993 വ​രെ പൂ​ജ ന​ട​ന്നി​രു​ന്ന തെ​ക്കേ നി​ല​വ​റ (വ്യാ​സി​ന്‍റെ നി​ല​വ​റ)​യി​ലാ​ണ് നി​ല​വി​ൽ പൂ​ജ പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സം ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി ഔ​റം​ഗ​സേ​ബി​ന്‍റെ കാ​ല​ത്ത് ഇ​വി​ട​ത്തെ ക്ഷേ​ത്രം ത​ക​ർ​ത്തു നി​ർ​മി​ച്ച​താ​ണു പ​ള്ളി​യെ​ന്നാ​ണ് ഹി​ന്ദു വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. അ​ടു​ത്തി​ടെ എ​എ​സ്ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഇ​തേ​ക്കു​റി​ച്ച് സൂ​ച​ന​യു​ണ്ട്.

മോ‌ദിയുടെ കുഞ്ഞനുജത്തി തകൈചി; ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ജപ്പാനും

എൻട്രൻസ് പരീക്ഷയ്‌ക്കൊപ്പം പ്ലസ് ടു മാർക്കും: പരിഷ്കാരം പരിഗണനയിൽ

കോഴിക്കോട് നിന്ന് ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

സോളാർ വച്ചിട്ടും കറന്‍റ് ബിൽ കുറഞ്ഞില്ല; 25,265 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ

കെ.എസ്. അഞ്ജു ഭാഗ്യക്കുറി വകുപ്പ് ഡയറക്റ്റർ