India

അപകീർത്തി കേസിൽ രാഹുലിന് തിരിച്ചടി

അഹമ്മദാബാദ്: ഹൈക്കോടതി കേസ് വേനലവധിക്കു ശേഷം വിധി പറയാനായി മാറ്റി. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യവും തള്ളി.

MV Desk

അപകീർ‌ത്തി കേസ് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ രാഹുൽ‌ ഗാന്ധിക്ക് തിരിച്ചടി. ഗുജറാത്ത് ഹൈക്കോടതി കേസ് വേനലവധിക്കു ശേഷം വിധി പറയാനായി മാറ്റി. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യവും തള്ളി. അപകീർത്തി കേസിൽ സൂറത്ത് കോടതിയാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരേ നൽകിയ സൂറത്ത് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപ്പീൽ തള്ളിയതിനെത്തുടർന്നാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി സ്റ്റേ ചെയ്തതായി ഉത്തരവിട്ടിരുന്നുവെങ്കിൽ രാഹുലിന് ലോക്സഭാംഗത്വം തിരികെ ലഭിക്കുമായിരുന്നു.

"പേരിനൊപ്പം മോദിയെന്നുള്ളവരൊക്കെ എങ്ങനെയാണ് കള്ളന്മാരാകുന്നത് '' എന്ന പ്രസ്താവനയാണ് രാഹുലിനെ കുടുക്കിലാക്കിയത്. ഇതിനെതിരേ പൂർണേഷ് മോദി ഫയൽ ചെയ്ത കേസിലാണ് രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. ഇതേ തുടർന്ന് രാഹുലിന്‍റെ എംപി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ