ജമ്മു കശ്മീരിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു; 3 ഭീകരർ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഞായറാഴ്ച സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർത്തു. മൂന്ന് തീവ്രവാദികളെ അറസ്റ്റു ചെയ്യുകയും വൻ ആയുധ ശേഖരം കണ്ടെത്തുകയും ചെയ്തു.
മൂന്ന് എകെ-47 റൈഫിളുകളുമായാണ് മൂന്ന് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചതിനു പിന്നാലെ സുരക്ഷാ സേന നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് തീവ്രവാദികളെ കണ്ടെത്തുകയും ഹിസ്ബുൾ മുജാഹിദീൻ ഭീകര മൊഡ്യൂൾ തകർക്കുകയും ചെയ്തത്.