India

"സ്വവർഗബന്ധം ഒരു രോഗമാണ്, നിയമവിധേയമാക്കിയാൽ ഈ ഭ്രാന്ത് വർദ്ധിക്കും"; ആർഎസ്എസ് സംഘടനാ സർവേ

സർവേയിൽ പങ്കെടുത്ത 70 ശതമാനം ഡോക്‌ടർമാരും സ്വവർഗബന്ധം രോഗമാണെന്ന് പറയന്നു.

ന്യൂഡൽഹി: സ്വവർഗബന്ധം ഒരു രോഗമെന്ന് സർവേ. ആർഎസ്എസ് വനിതാഘടകമായ 'സംവർദ്ധിനീ ന്യാസ്' നടത്തിയ സർവേയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമപരമായി അംഗീകരം നൽകിയാൽ ഈ ഭ്രാന്ത് വ്യാപകമായി വർദ്ധിക്കുമെന്നും കണ്ടെത്തൽ.

സ്വവർഗ വിവാഹത്തിന് നിയമപരമായി അംഗീകരിക്കുന്നതിന് മുന്‍പ് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന് സർവേ ശുപാർശ ചെയ്യുന്നു. ആധുനിക ശാസ്ത്രം മുതൽ ആയുർവേദം വരെയുള്ള 8 ചികിത്സാരീതികളിൽ നിന്നുള്ള ഡോക്‌ടർമാർ ഉൾപ്പടെ, രാജ്യത്തുടനീളം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത 70 ശതമാനം ഡോക്‌ടർമാരും സ്വവർഗബന്ധം രോഗമാണെന്ന് പറയുന്നു.

ലൈംഗിക രോഗങ്ങൾ പകരുന്നതിന് സ്വവർഗം കാരണമാകുമെന്ന് 83 ശതമാനം പേർ അഭിപ്രായപ്പെട്ടു. 67 ശതമാനം ഡോക്‌ടർമാരും സ്വവർഗദമ്പതികൾക്ക് കുട്ടികളെ ശരിയായ രീതിയിൽ വളർത്താന്‍ സാധിക്കില്ലെന്ന് അഭിപ്രായം. ഇത്തരം മാനസിക വൈകല്യം മാറ്റിയെടുക്കുന്നതിന് കൗൺസിലിങ് മികച്ച മാർഗം എന്നും സർവേ വിലയിരുത്തി.

ഇത്തരം വിവാഹങ്ങൾ നിയമവിധേയമാക്കുന്നത് രോഗികളെ സുഖപ്പെടുത്തുകയല്ല മറിച്ച് സമൂഹത്തിൽ ഈ ഭ്രാന്ത് കൂടുതൽ വേഗത്തിൽ വളരുന്നതിന് കാരണമാകുമെന്നും 'സംവർദ്ധിനീ ന്യാസ്' നടത്തിയ സർവേയിൽ പറയുന്നു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹത്തിന് നിയമപരമായി അംഗീകരിക്കുന്നതിനുള്ള ഹർജികൾ കേൾക്കുന്നതിനിടെയാണ് ആർഎസ്എസ് ഫലം പുറത്തുവിട്ടിരിക്കുന്നത്.

ബാസ്ബോളിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്