പത്താം ക്ലാസ് 99.09%, പന്ത്രണ്ടാം ക്ലാസ് 99.02% വിജയം; ഐസിഎസ്ഇ- ഐഎസ്‍സി പരീക്ഷാഫലം പുറത്ത്

 
file image
India

ഐസിഎസ്ഇ-ഐഎസ്‍സി പരീക്ഷാഫലം: പത്താം ക്ലാസ് 99.09% വിജയം, പന്ത്രണ്ടാം ക്ലാസ് 99.02%

വിദ്യാർഥികൾക്ക് cisce.org, results.cisce.org എന്നീ വെബ്സൈറ്റിലൂടെയോ ഡിജിലോക്കർ ആപ്ലിക്കേഷനിലൂടെയോ ഫലം പരിശോധിക്കാം

ന്യൂഡല്‍ഹി: രാജ്യത്ത് ഐസിഎസ്ഇ (ICSE) പത്താം ക്ലാസ്, ഐഎസ്‍സി (ISC) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.09 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.02 ശതമാനവുമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ തവണ ഇത് 99.67% വും 98.19% വുമായിരുന്നു.

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. പത്താം ക്ലാസ് പരീക്ഷയിൽ പെൺകുട്ടികളാണ് മുന്നിൽ. പെൺകുട്ടികളുടെ വിജയശതമാനം 99.37%. ആൺകുട്ടികളുടെ വിജയശതമാനം 98.84 % മാണ്.

ഫെബ്രുവരി 13 മുതല്‍ ഏപ്രിൽ 5 വരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ. 99,551 വിദ്യാര്‍ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. പെൺകുട്ടികളുടെ വിജയശതമാനം 99.45 %. ആൺകുട്ടികളുടെ വിജയശതമാനം 98.64% വുമാണ്. 98,578 പേർ തുടർപഠനത്തിന് അർഹരായി.

ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ പുന:പരിശോധിക്കാനയക്ക് അപേക്ഷിക്കാന്‍ മേയ് 4ന് മുമ്പായി അപേക്ഷിക്കണം. ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈയിൽ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ദി കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്. വിദ്യാർഥികൾക്ക് cisce.org, results.cisce.org എന്നീ വെബ്സൈറ്റിലൂടെയോ ഡിജിലോക്കർ ആപ്ലിക്കേഷനിലൂടെയോ ഫലം പരിശോധിക്കാം. യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍

വീണാ ജോർജ് രാജി വയ്ക്കണം: രാജീവ് ചന്ദ്രശേഖർ

വിസി പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെ: മന്ത്രി ശിവൻകുട്ടി