Representative Image 
India

മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്കു നേരേ ഐഇഡി ആക്രമണം

സൈബോളിലെ ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് 20 അസം റൈഫിൾസ് സൈനികർ പതിവ് പട്രോളിംഗിനായി പോകുമ്പോഴാണ് ഐഇഡി അക്രമണം ഉണ്ടായത്

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്കു നേരേ ഐഇഡി ആക്രമണം. തെങ്നാപാൽ ജില്ലയിലെ സൈബോൾ മേഖലയിലാണ് ആക്രമണം ഉണ്ടായത്. സൈനികരുടെ പതിവ് പട്രോളിങ്ങിനിടെ തീവ്രവാദികൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. സൈബോളിലെ ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് 20 അസം റൈഫിൾസ് സൈനികർ പതിവ് പട്രോളിംഗിനായി പോകുമ്പോഴാണ് ഐഇഡി അക്രമണം ഉണ്ടായത്. സൈനികർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഐഇഡി സ്‌ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവയ്പും ഉണ്ടായി. സൈനികർ തിരിച്ചടിച്ചതോടെ അക്രമികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ