India

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഛത്തിസ്‌ഗഡിൽ സ്ഫോടനം: ബിഎസ്എഫ് ജവാനും പോളിങ് ഉദ്യോഗസ്ഥർക്കും പരുക്ക്

ബിഎസ്എഫ് കോൺസ്റ്റബിൾ പ്രകാശ് ചന്ദിൻ്റെ കാലുകൾക്ക് പരിക്കേറ്റു

MV Desk

റായ്പൂർ: ഛത്തിസ്‌ഗഡിലെ കങ്കറിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിളിനും പോളിംഗ് ടീം അംഗങ്ങൾക്കും പരിക്കേറ്റു.

ബിഎസ്എഫിൻ്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം പോളിംഗ് ഉദ്യോഗസ്ഥരുമായി മാർബേഡയിൽ നിന്ന് റെംഗഘട്ടി രെങ്കഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് സ്‌ഫോടനം നടന്നത്.

ഛത്തിസ്ഗഡിൽ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സംഭവം. ബിഎസ്എഫ് കോൺസ്റ്റബിൾ പ്രകാശ് ചന്ദിൻ്റെ കാലുകൾക്ക് പരിക്കേറ്റു. രണ്ട് പോളിംഗ് ഓഫീസർമാർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. മൂവരെയും ചികിത്സയ്ക്കായി ഛോട്ടേപേത്തിയയിലേക്ക് മാറ്റി.

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ

പെരുമ്പാവൂരിൽ 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ വരുന്നു; ഓരോ കോളെജിലും 100 വിദ്യാർഥികൾക്ക് പ്രവേശനം

പരീക്ഷയിൽ ചാറ്റ് ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ബോംബെ ഐഐടി വിദ്യാർഥി ജീവനൊടുക്കി; ക്യാംപസിൽ പ്രതിഷേധം

ഗ്രീൻലാൻഡിന്‍റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ്; അടുത്തയാഴ്ച കരാർ ഒപ്പുവയ്ക്കുമെന്ന് ഡെൻമാർക്ക്