ഇസ്ലാമാബാദ്: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ടെഹ്രീക് ഇ ഇൻസാഫ് പാർട്ടി. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പാർട്ടി നേതാവ് അലി അമിൻ ഗണ്ടാപുർ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
ജയിലിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായും ഹർജിയിൽ ഉണ്ട്. 72കാരനായ ഖാൻ അഡ്യാല ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്. ഹർജിയിൽ കോടതി എന്നു വാദം കേൾക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.