രാജസ്ഥാനിൽ വാഹനാപകടം; 7 കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു

 
India

രാജസ്ഥാനിൽ വാഹനാപകടം; 7 കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു

ആറും ഏഴും വയസുള്ള കുട്ടികളാണ് മരിച്ചത്

ജയ്പൂര്‍: രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. ദൗസ ജില്ലയിലെ ബാപ്പിയില്‍ പാസഞ്ചര്‍ പിക്കപ്പ് വാനും ട്രെയ്‌ലര്‍ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തീർഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 7 കുട്ടികളും 3 സ്ത്രീകളും ഉള്‍പ്പെടുന്നു. 12 ഓളം പേർക്ക് പരുക്കേറ്റു. ആറും ഏഴും വയസുള്ള കുട്ടികളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

ദൗസ-മനോഹർപുർ ഹൈവേയില്‍ ബസ്ദി ബൈപാസ് പാലത്തിനു സമീപം ബുധനാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. ഖാട്ടു ശ്യാം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഉത്തർ പ്രദേശ് സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച പിക്അപ്പ് വാൻ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ ഇടിച്ചു കയറുകയായിരുന്നു.

അപകടസമയത്ത് വാനില്‍ 22 പേരുണ്ടായിരുന്നു. 10 പേർ സംഭവസ്ഥലത്തുതന്നെയും ഒരു സ്ത്രീ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരുക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ 9 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പുരിലേക്ക് കൊണ്ടുപോയതായും ജില്ലാ കളക്റ്റര്‍ ദേവേന്ദ്രകുമാര്‍ അറിയിച്ചു.

കേരളത്തിൽ നിന്നും 11 പേർക്ക് പൊലീസ് മെഡൽ

''മകളുടെ കാര‍്യങ്ങൾ അന്വേഷിക്കുന്നില്ല, ഷമി സ്ത്രീലമ്പടൻ''; ആരോപണവുമായി മുൻ ഭാര‍്യ

ന്യൂനമർദം: ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അലർട്ട്

നിമിഷപ്രിയയുടെ മോചനം: ഹർജികൾ എട്ട് ആഴ്ചയ്ക്കു ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി

''കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല''; ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര