India

സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ് ; 50 ഓളം സ്ഥലങ്ങളിൽ റെയ്ഡ്

ഡിഎംകെ എംഎൽഎ മോഹന്‍റെ വീട്ടിൽ റെയ്ഡ് നടന്നതിനു പിന്നാലെ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയറിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. ചെന്നൈ, കോയമ്പത്തൂരിലടക്കം 50 ഓളം സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. എം കെ സ്റ്റാലിന്‍റെ മരുമകൻ ശബരീശന്‍റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ കുടുംബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് നേരത്തെ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. മാത്രമല്ല എം കെ സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും, മരുമകൻ ശബരീശനും കഴിഞ്ഞ വർഷം സ്വത്തിൽ കൂടുതൽ വരുമാനം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായുള്ള ടെലിഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു.

അതേസമയം, തങ്ങൾക്ക് ഡിഎംകെയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ജി സ്ക്വയർ രംഗത്തെത്തി. നിയമം അനുസരിച്ചാണ് ബിസിനസ് ചെയ്യുന്നത്. ഡിഎംകെയുമായി ബന്ധമില്ലെന്നും കമ്പനി അവകാശപ്പെട്ടു. ഡിഎംകെ എംഎൽഎ മോഹന്‍റെ വീട്ടിൽ റെയ്ഡ് നടന്നതിനു പിന്നാലെ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി.

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി

ഓഫിസ് പിടിച്ചെടുക്കും; ക‍്യാനഡ‍യിലെ ഇന്ത‍്യൻ കോൺസുലേറ്റിനെതിരേ ഭീഷണിയുമായി ഖലിസ്ഥാൻ