പാക് വിമാനങ്ങൾക്ക് പ്രവേശനമില്ല; വ്യോമപാത അടച്ചത് ഒക്‌ടോബർ 24 വരെ നീട്ടി ഇന്ത്യ

 

representative image

India

പാക് വിമാനങ്ങൾക്ക് പ്രവേശനമില്ല; വ്യോമപാത അടച്ചത് ഒക്‌ടോബർ 24 വരെ നീട്ടി ഇന്ത്യ

ഇരു രാജ്യങ്ങളും വ്യോമ പാത അടച്ചിരിക്കുന്നത് ആറാം മാസത്തിലേക്ക് കടക്കുകയാണ്

ന്യൂഡൽഹി: വ്യോമപാത അടച്ചത് ഒക്‌ടോബർ 24 വരെ നീട്ടി ഇന്ത്യ. പാക് വിമാനങ്ങൾക്കുള്ള നിയന്ത്രണമാണ് തുടരുക. പാക്കിസ്ഥാനും വ്യോമപാത അടച്ചിടുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെയും നടപടി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്.

ഇരു രാജ്യങ്ങളും വ്യോമാതിർത്തി അടച്ചിരിക്കുന്നത് ആറാം മാസത്തിലേക്ക് കടക്കുകയാണ്. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാതയിൽ പ്രവേശനമില്ലെന്ന് ഏപ്രിൽ 30 ന് ഇന്ത്യ വ്യക്തമാക്കി.

പിന്നീട് ജൂലൈ 24 വരെ എല്ലാ പാക്കിസ്ഥാൻ വിമാനങ്ങളെയും ഇന്ത്യൻ വ്യോമ പാതയിൽ നിന്ന് വിലക്കി. പിന്നീടിത് മാസങ്ങളോളം നീണ്ടു. ഇതേ നടപടിയാണ് പാക്കിസ്ഥാനും തുടരുന്നത്.

''ദീപാവലിക്ക് സർക്കാർ ചെലവിൽ സമ്മാന വിതരണം വേണ്ട''; വകുപ്പുകൾക്ക് നിർദേശം നൽകി ധനകാര്യ മന്ത്രാലയം

സിംഗപ്പൂരിൽ‌ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ വംശജന് ശിക്ഷ

''പൊതുപ്പണത്തിൽ നേതാക്കളെ മഹത്വവത്ക്കരിക്കണ്ട''; കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ സുപ്രീംകോടതി

ദുൽക്കറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു