India

പരീക്ഷണ ഘട്ടം കടന്ന് 'അഗ്നി പ്രൈം' മിസൈൽ

പരീക്ഷണം പൂർണമായി വിജയിച്ചുവെന്ന് ഡിആർഡിഒ

MV Desk

ബാലസോർ: പുതു തലമുറ ബാലിസ്റ്റിക് മിസൈൽ അഗ്നി പ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീശയിലെ എ.പി.ജെ. അബ്ദുൽ കലാം ദ്വീപിലാണ് പരീക്ഷണം നടത്തിയത്.

പരീക്ഷണം പൂർണ വിജയമെന്ന് ഡിആർഡിഒ വ്യക്തമാക്കി. മിസൈലിന്‍റെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി നിർമാണ കാലഘട്ടത്തിൽ നടത്തിയ ട്രയലുകൾക്കു ശേഷം ആദ്യമായാണ് പ്രീ ഇൻഡക്ഷൻ ട്രയൽ നടത്തുന്നത്.

റഡാർ, ടെലിമെട്രി, ഇലകട്രോ -ഓപ്റ്റിക്കൽ ട്രാക്കിങ് സിസ്റ്റം എന്നിവയുടെ പ്രവർത്തനം ഉറപ്പാക്കുന്നതിനായിരുന്നു പരീക്ഷണം. പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഡിആർഡിഒ സംഘത്തെ അഭിനന്ദിച്ചു.

ഉന്നയിച്ച ചോദ‍്യങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷ നേതാവിന് സാധിക്കുന്നില്ല; ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ‍്യമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമു വ‍്യാഴാഴ്ച മണിപ്പൂരിലെത്തും

പബ്ബുകളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗോവ

പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ

സുരക്ഷാ ഭീഷണി: വെനിസ്വേല നേതാവ് മരിയ കൊറീന മച്ചാഡോ നൊബേൽ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തില്ല