ദുരന്ത ഭൂമിയായി അഫ്ഗാനിസ്ഥാൻ; സഹായ വാഗ്ദാനവുമായി ഇന്ത്യ, 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ എത്തിക്കും

 
India

ദുരന്ത ഭൂമിയായി അഫ്ഗാനിസ്ഥാൻ; സഹായ വാഗ്ദാനവുമായി ഇന്ത്യ, 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ എത്തിക്കും

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 800 ആയി

ന്യൂഡൽഹി: ഭൂചലനത്തിൽ വൻ ദുരന്തം ഉണ്ടായ അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ ദുരന്ത മേഖലയിലെത്തിക്കാനാണ് നീക്കം. ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ അയക്കും. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രിയെ വിളിച്ച് എസ്. ജയശങ്കർ സംസാരിച്ചതായാണ് വിവരം.

അതേസമയം, അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 800 ആയി. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2500 ത്തിലധികം പേർക്ക് പരുക്കേറ്റിട്ടിടുണ്ടെന്നാണ് വിവരം. വൻ നാശനഷ്ടമാണ് അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഒട്ടേറെ പേർ മണ്ണിനടിയിലാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ഞായറാഴ്ച രാത്രി 11.47 ഓടെ തെക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. അൽപ്പ സമയത്തിനു ശേഷം മറ്റൊരു ഭൂചലനം കൂടി ഉണ്ടായി. നംഗഹാറിലെ ബസവാളുവിന് സമീപത്ത് വച്ചായിരുന്നു 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നൂർ ഗുൽ, സോക്കി, വാട്പൂർ, മനോഗി, ചപദാരെ എന്നീ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇക്കാര‍്യം ദുരന്ത നിവാരണ അഥോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ‍്യ ഇനിയും ഉയരാൻ സാധ‍്യതയുണ്ടെന്നാണ് വിവരം.

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

ശക്തമായ മഴയ്ക്ക് സാധ‍്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ 2,200 കവിഞ്ഞു

ഐപിഎല്ലിൽ മൂന്നു ഹാട്രിക് നേടിയ ഏക താരം; അമിത് മിശ്ര വിരമിച്ചു

ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്റ്റർ പിടിയിൽ