ഇനി എൽപിജി അമെരിക്കയിൽ നിന്ന്; ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത‍്യ

 
India

ഇനി എൽപിജി അമെരിക്കയിൽ നിന്ന്; ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത‍്യ

സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ്ങാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്

Aswin AM

ന‍്യൂഡൽഹി: അമെരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത‍്യ ഒപ്പുവച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ്. സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയിരിക്കുന്നത്.

ഇന്ത‍്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അമെരിക്കൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയതായും മന്ത്രി വ‍്യക്തമാക്കി.

ഒരു വർഷത്തെ കരാറിലാണ് ഇന്ത‍്യ ഒപ്പുവച്ചിരിക്കുന്നത്. 22 ലക്ഷം ടൺ എൽപിജി ഒരു വർഷത്തേക്ക് അമെരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തേക്കുമെന്നാണ് വിവരം. സുപ്രധാന ചുവടുവയ്പ്പാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ എക്സ് പോസ്റ്റ്.

ആരോപണം തളളി ബിഎൽഒ; അഞ്ഞൂറോളം പേർക്ക് ഫോം നൽകി

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിങ് തകർച്ച

ബിഎൽഒയുടെ മരണം സിപിഎമ്മിന്‍റെ പിടലിക്ക് ഇടാൻ ശ്രമം; വി.ഡി സതീശനെതിരെ കെ.കെ രാഗേഷ്

ബിഎൽഒ അനീഷിന്‍റെ മരണം; രാഷ്ട്രീയ സമ്മർദം മൂലമല്ലെന്ന് എം.വി ഗോവിന്ദൻ

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി