വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും

 
India

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും

യുഎസ് വാണിജ‍്യ ഉപപ്രതിനിധിയായ ബ്രെൻഡൻ ലിഞ്ചിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തുന്നത്

ന‍്യൂഡൽഹി: വ‍്യാപാര ചർച്ചകൾക്കു വേണ്ടി അമെരിക്കൻ പ്രതിനിധി സംഘം തിങ്കളാഴ്ച രാത്രിയോടെ ഡൽഹിയിലെത്തും. ചൊവ്വാഴ്ച മുതൽ ചർച്ചകൾക്ക് തുടക്കമാവും. യുഎസ് വാണിജ‍്യ ഉപപ്രതിനിധിയായ ബ്രെൻഡൻ ലിഞ്ചിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തുന്നത്.

ഇരു രാജ‍്യങ്ങളും കുറച്ചു മാസങ്ങളായി നിരവധി ചർച്ചകൾ നടത്തിയിരുന്നുയെങ്കിലും ഇടക്കാല വ‍്യാപാര കരാറിലെത്താൻ സാധിച്ചിരുന്നില്ല.

വാണിജ‍്യ വകുപ്പ് സ്പെഷ‍്യൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ഉഭയകക്ഷി വ‍്യാപാര ധാരണകൾ സംബന്ധിച്ച് ചർച്ചയുണ്ടായേക്കും. വാണിജ‍്യമന്ത്രി പിയൂഷ് ഗോയലിനെയും സംഘം കണ്ടെക്കുമെന്നാണ് സൂചന.

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും