ഡ്രോൺ ആക്രമണത്തിനിരയായ ലൈബീരിയൻ കപ്പലിലെ തീയണയ്ക്കുന്ന ഇന്ത്യൻ നാവികസേനാംഗങ്ങൾ.
ഡ്രോൺ ആക്രമണത്തിനിരയായ ലൈബീരിയൻ കപ്പലിലെ തീയണയ്ക്കുന്ന ഇന്ത്യൻ നാവികസേനാംഗങ്ങൾ. 
India

ലൈബീരിയൻ കപ്പലിന് ഇന്ത്യൻ നേവിയുടെ സഹായം

ന്യൂഡൽഹി: ഡ്രോൺ ആക്രമണത്തിനിരയായ ലൈബീരിയൻ കപ്പലിന് രക്ഷയായി ഇന്ത്യൻ നാവിക സേന. എംഎസ്‌സി സ്കൈ 2ൽ നിന്ന് ലഭിച്ച സന്ദേശം അനുസരിച്ചാണ് ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് കൊൽക്കത്ത പടക്കപ്പൽ രക്ഷയ്ക്കെത്തിയത്. ഗൾഫ് എഫ് ഏദനിന് തെക്കു കിഴക്ക് ഭാഗത്ത് 90 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ ആക്രമണത്തിനിരയായത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീയും പുകയും ഉയർന്നു.

കടലിൽ നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ ഐഎൻഎസ് കൊൽക്കത്ത ഉടൻ പാഞ്ഞെത്തി കപ്പലിനെ സംഭവ സ്ഥലത്ത് നിന്ന് ജിബൂട്ടിയിലെ ജലാശയത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഐഎൻഎസ് കൊൽക്കത്തയിലെ 12 ഉദ്യോഗസ്‌ഥരടങ്ങുന്ന അഗ്നിരക്ഷാ സംഘം മുൻ കൊൽക്കത്ത ലൈബീരിയൻ കപ്പലിൽ കയറുകയും തീയും പുകയും അണയ്ക്കാൻ സഹായം നൽകുകയും ചെയ്തു. കൂടാതെ, ഒരു എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ (ഇഒഡി) ടീമും കപ്പലിലെത്തി.

13 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ കപ്പലിലെ 23 ജീവനക്കാരും സുരക്ഷിതരാണ്. ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന നാവികരെ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ പ്രതിബദ്ധതയും ദൃഢനിശ്ചയവും കരുത്തും വീണ്ടും തെളിയിക്കപ്പെടുകയാണ്.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ടയിൽ രാത്രി യാത്രയ്ക്ക് നിരോധനം

ഇന്ത്യൻ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ

വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മോഡൽ ഉൾപ്പെടെ ആറു പേർ പിടിയിൽ