ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ടിക്കറ്റ് നിരക്ക് വർധന ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

 
India

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ടിക്കറ്റ് നിരക്ക് വർധന ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

വർഷങ്ങൾക്ക് ശേഷമാണ് റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്

Namitha Mohanan

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധനവ് ചൊവ്വാഴ്ച (ജൂലൈ 1) മുതൽ പ്രാബല്യത്തിൽ വരും. വർഷങ്ങൾക്ക് ശേഷമാണ് റെയിൽവേ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ നിരക്ക് വർധന ബാധകമായിരിക്കും

നോൺ എസി മെയിൽ, എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കിലോമീറ്ററുകളിൽ ഒരു പൈസ നിരക്കിലും എസി ടിക്കറ്റുകൾക്ക് രണ്ടു പൈസ നിരക്കിലും വർധനവ് വരുത്തുമെന്നാണ് വിവരം.

സബർബൻ ട്രെയിനുകൾക്കും 500 കിലോ മീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാവില്ല. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിൽ അര പൈസ വീതം വർധിപ്പിക്കും. സീസൺ ടിക്കറ്റുകളിലും വർധനവ് ഉണ്ടായേക്കില്ല.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ