എസ്-400 ട്രയംഫ്

 
India

ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതൽ കരുത്തുറ്റതാകും; റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി എത്തിയേക്കും

എസ്-400ന്‍റെ അഞ്ച് യൂണിറ്റുകൾ കൂടി ഇന്ത്യയ്ക്ക് നൽകാനാണ് റഷ്യ സമ്മതം അറിയിച്ചിരിക്കുന്നത്

Sarath Nath MS

ന്യൂഡൽഹി: വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് മിസൈലിന്‍റെ കൂടുതൽ യൂണിറ്റുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ താൽപര്യം പ്രകടിപ്പിച്ച് റഷ്യ. എസ്-400ന്‍റെ അഞ്ച് യൂണിറ്റുകൾ കൂടി ഇന്ത്യയ്ക്ക് നൽകാനാണ് റഷ്യ സമ്മതം അറിയിച്ചിരിക്കുന്നത്. കിർഗിസ്ഥാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നീക്കം.

സുദർശൻ ചക്ര എന്ന പേരിൽ ഇന്ത്യ പുനർനാമകരണം ചെയ്ത എസ്-400 ഓപ്പറേഷൻ സിന്ദൂർ വേളയിൽ പാക്കിസ്ഥാന്‍റെ വ്യോമാക്രമണങ്ങളെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കുവച്ചിരുന്നു.

400 കിലോമീറ്റർ പരിധിയുള്ള ഉപരിതല-ആകാശ മിസൈൽ സംവിധാനമാണ് എസ്-400. ശത്രു വിമാനങ്ങളെയും മിസൈലുകളെയും കണ്ടെത്താൻ സാധിക്കുന്ന റഡാറും ഇതിനൊപ്പമുണ്ട്. 314 കിലോമീറ്റർ പരിധിയിൽ വച്ച് പാക്കിസ്ഥാന്‍റെ നിരീക്ഷണ വിമാനത്തെ എസ്-400 തകർത്ത് റെക്കോർഡിട്ടതായി വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ‌ ജീതേന്ദ്ര മിശ്ര വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു.

2018 ഒപ്പുവച്ച ആദ്യ കരാർ പ്രകാരം എസ്-400ന്‍റെ അഞ്ച് യൂണിറ്റുകളാണ് ഇന്ത്യ ഓർഡർ ചെയ്തത്. ഇതിൽ നാലെണ്ണം ഇതിനകം ലഭിച്ചു. നവംബറോടെ അവസാനത്തേത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചു

മുംബൈയിൽ ടാക്സി, ഓട്ടോറിക്ഷ നിരക്ക് ഉയർത്തി

പഴകിയ ലേയ്സും മാഗിയും എക്സ്പയറി ഡേറ്റ് മാറ്റി വിപണിയിൽ

മുസ്ലിങ്ങൾ വോട്ട് ബാങ്ക്; വന്ദേമാതരത്തെ കോൺഗ്രസ് എതിർത്തത് പ്രീണന രാഷ്ട്രീയത്തിന്‍റെ പേരിൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

വ്യാജ ഏജന്‍റുമാർക്കെതിരേ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്