ഓഗസ്റ്റിൽ രാജ്യത്ത് പെയ്തത് സാധാരണയിൽ കൂടുതൽ മഴ: കാലാവസ്ഥാ വകുപ്പ് file
India

ഓഗസ്റ്റിൽ രാജ്യത്ത് പെയ്തത് സാധാരണയിൽ കൂടുതൽ മഴ: കാലാവസ്ഥാ വകുപ്പ്

വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ 253.3 എംഎം മഴയാണ് പെയ്തത്.

ന്യൂഡൽഹി: ഓഗസ്റ്റിൽ സാധാരണയിൽ കൂടുതൽ മഴ ഇന്ത്യയിൽ പെയ്തതായി കാലാവസ്ഥാ വകുപ്പ്. 16 ശതമാനം അധികം മഴയാണ് ഓഗസ്റ്റിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയത്. അതേ സമയം ഹിമാലയത്തിന്‍റെ താഴ്വരയിലുള്ള പല ജില്ലകളിലും വടക്കു കിഴക്കൻ പ്രദേശത്തും സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയുടെ കുറവ് രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി.

വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ 253.3 എംഎം മഴയാണ് പെയ്തത്. 2001 ഓഗസ്റ്റിലാണ് ഇതിനു മുൻപ് ഇത്രയധികം മഴ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.

ഓഗസ്റ്റിൽ ഇന്ത്യ 248.1 എംഎം മഴയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ 287.2 എംഎം മഴ ലഭിച്ചുവെന്ന് ഐഎംഡി ഡയറക്റ്റർ ജനറൽ മൃത്വുജ്ഞയ് മോഹപത്ര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജൂൺ 1 മുതലുള്ള മൺസൂൺ കാലത്തിൽ 749 എംഎം മഴയാണ് ഇന്ത്യയിൽ പെയ്തത്.

റഷ്യൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സ്വർണ വിലയിൽ നേരിയ ഇടിവ്; കുറഞ്ഞത് 80 രൂപ

രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം വരുന്നു; നടപടികളാരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

'കാന്താര 2' വിന്‍റെ വിലക്ക് പിൻവലിച്ചു; ഒക്‌ടോബർ 2 ന് ചിത്രം തിയെറ്ററുകളിലെത്തും

നേപ്പാളിൽ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രി