ജമ്മു കശ്മീരിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് ഇന്ന്; കനത്ത സുരക്ഷ 
India

ജമ്മു കശ്മീരിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് ഇന്ന്; കനത്ത സുരക്ഷ

തെക്കൻ കശ്മീരിലെ നാലു ജില്ലകളടക്കം ഏഴു ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടം വോട്ടെടുപ്പ്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. തെക്കൻ കശ്മീരിലെ നാലു ജില്ലകളടക്കം ഏഴു ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് ഇന്ന് (സെപ്റ്റംബർ 18) വോട്ടെടുപ്പ്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370ാം അനുച്ഛേദം പിൻവലിച്ചശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. കശ്മരിലെ 16ഉം ജമ്മുവിലെ എട്ടും മണ്ഡലങ്ങളിലായി ഇന്നു നടക്കുന്ന വോട്ടെടുപ്പിൽ 2.3 ലക്ഷം വോട്ടർമാർ വിധിയെഴുതും. 219 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്.

3276 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പ് നിയന്ത്രിക്കാൻ 14,000‌ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചാം തവണയും ജനവിധി തേടുന്ന സിപിഎമ്മിന്‍റെ മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഒന്നാംഘട്ടത്തിലെ പ്രധാന സ്ഥാനാർഥികളില്‍ ഒരാള്‍. വോട്ടെടുപ്പ് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കശ്മീര്‍ സോണ്‍ ഐജി വി.കെ. ബിര്‍ദി പറഞ്ഞു.

ജമ്മു മേഖലയിലും കശ്മീര്‍ മേഖലയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ബൂത്തിലും വലിയ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തി മേഖലയില്‍ ഉള്‍പ്പെടെ ഭീകരരുമായി സുരക്ഷ സേന ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു