India

കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ഭീകരരെ കണ്ടെത്തുന്നതിനായി പൊലീസും സുരക്ഷാസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയായിരുന്നു അക്രമണം

MV Desk

ശ്രീനഗർ: കാശ്മീരിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ഭീകരരുമായി ഏറ്റുമുട്ടൽ. ആക്രമണത്തിനിടെ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്‌‍മീരിലെ ഷോപ്പിയാനിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ഭീകരരെ കണ്ടെത്തുന്നതിനായി പൊലീസും സുരക്ഷാസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയായിരുന്നു അക്രമണം. വെടിവെപ്പ് ഉണ്ടായ പ്രദേശത്ത് നിന്ന് തോക്കുകളും മറ്റു ആയുധങ്ങളും കണ്ടെത്തി. ‌

മറ്റു ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യവും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. കശ്മിരിൽ കഴിഞ്ഞ കുറച്ചുനാളുകളായി നിരവധി തവണയാണ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടൽ നടത്തുന്നത്.

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും