India

കു​​മാ​​ര​​സ്വാ​​മി ജ​​യി​​ച്ചു, മ​​ക​​ൻ തോ​​റ്റു

ബം​​ഗ​​ളൂ​​രു: കോ​​ൺ​​ഗ്ര​​സ് സ​​മ​​ഗ്രാ​​ധി​​പ​​ത്യം നേ​​ടി​​യ ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തൂ​​ക്കു​​സ​​ഭ വ​​രു​​മെ​​ന്നും "കി​​ങ് മേ​​ക്ക​​ർ' പ​​ദ​​വി ല​​ഭി​​ക്കു​​മെ​​ന്നും പ്ര​​തീ​​ക്ഷി​​ച്ച ജ​​ന​​താ​​ദ​​ൾ എ​​സ് നേ​​താ​​വ് എ​​ച്ച്.​​ഡി.​​കു​​മാ​​ര​​സ്വാ​​മി​​ക്കും മോ​​ഹ​​ഭം​​ഗം.

ക​​ർ​​ണാ​​ട​​ക രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ ജെ​​ഡി​​എ​​സി​​ന്‍റെ പ്ര​​സ​​ക്തി ത​​ന്നെ ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടു​​ന്ന​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം. ച​​ന്ന​​പ​​ട്ന​​യി​​ൽ കു​​മാ​​ര​​സ്വാ​​മി​​ക്കു വി​​ജ​​യി​​ക്കാ​​നാ​​യെ​​ങ്കി​​ലും പാ​​ർ​​ട്ടി​​യി​​ൽ ത​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ച്ച മ​​ക​​ൻ നി​​ഖി​​ൽ കു​​മാ​​ര​​സ്വാ​​മി രാ​​മ​​ന​​ഗ​​ര​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

22 സീ​​റ്റു​​ക​​ൾ മാ​​ത്ര​​മു​​ള്ള പാ​​ർ​​ട്ടി​​ക്ക് നി​​യ​​മ​​സ​​ഭ​​യി​​ൽ വി​​ല​​പേ​​ശ​​ലി​​നു​​ള്ള ഒ​​രു അ​​വ​​സ​​ര​​വും അ​​വ​​ശേ​​ഷി​​ക്കു​​ന്നി​​ല്ല. 2018ലെ 37 ​​സീ​​റ്റു​​ക​​ളി​​ൽ നി​​ന്നാ​​ണ് പാ​​ർ​​ട്ടി കൂ​​ടു​​ത​​ൽ മെ​​ലി​​ഞ്ഞ​​ത്. അ​​ഞ്ചു വ​​ർ​​ഷം മു​​ൻ​​പ് 20 ശ​​ത​​മാ​​നം വോ​​ട്ട് ല​​ഭി​​ച്ച പാ​​ർ​​ട്ടി​​ക്ക് ഇ​​ത്ത​​വ​​ണ വോ​​ട്ട് 13 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കു താ​​ഴ്ന്നു.

ശ​​ക്തി​​കേ​​ന്ദ്ര​​മാ​​യ ഓ​​ൾ​​ഡ് മൈ​​സൂ​​രി​​ൽ സ​​മീ​​പ​​കാ​​ല​​ത്ത് ഇ​​താ​​ദ്യ​​മാ​​യി വൊ​​ക്ക​​ലി​​ഗ വോ​​ട്ടു​​ക​​ൾ കോ​​ൺ​​ഗ്ര​​സു​​മാ​​യി പ​​ങ്കു​​വ​​യ്ക്കേ​​ണ്ടി വ​​ന്ന​​താ​​ണ് ജെ​​ഡി​​എ​​സി​​ന് വ​​ലി​​യ തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​ക്കി​​യ​​ത്. ഇ​​തി​​നു​​പു​​റ​​മേ, ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ കാ​​ലം മു​​ത​​ൽ പി​​ന്തു​​ണ ന​​ൽ​​കി​​യി​​രു​​ന്ന മു​​സ്‌​​ലിം വി​​ഭാ​​ഗ​​വും ഇ​​ത്ത​​വ​​ണ കോ​​ൺ​​ഗ്ര​​സി​​നെ പി​​ന്തു​​ണ​​ച്ചു.

പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു

കാലവർഷം വരും, എല്ലാം ശരിയാകും..!!

ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ; ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചു

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ ബംഗളുവിലേക്ക്

മേയർ ആര്യയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡ്രൈവർ യദു