മാർക് ടുള്ളി
ന്യൂഡൽഹി: പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർക് ടുള്ളി അന്തരിച്ചു. 90 വയസായിരുന്നു. അസുഖത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് മാർക്കിനെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഞായറാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മാർക് 22 വർഷമായി ഡൽഹി ബിബിസിയുടെ ബ്യൂറോ ചീഫ് ആയിരുന്നു.
സംതിങ് അണ്ടർസ്റ്റൂഡ് എന്ന പേരിൽ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. 2005ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. നോ ഫുൾ സ്റ്റോപ്സ് ഇൻ ഇന്ത്യ, ഇന്ത്യ ഇൻ സ്ലോ മോഷൻ, ദി ഹാർട്ട് ഒഫ് ഇന്ത്യ തുടങ്ങി 9 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ബ്രിട്ടിഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയായിരുന്ന കോൽക്കത്തയിലാണ് മാർക് ജനിച്ചത്. ബ്രിട്ടിഷ് ബിസിനസുകാരനാണ് പിതാവ്.