k kavitha 
India

ഡൽഹി മദ്യനയക്കേസ്: കവിതയെ അറസ്റ്റ് ചെയ്ത് സിബിഐ

കേസിൽ‌ കൂട്ടുപ്രതിയായ ബുചി ബാബുവിന്‍റെ ഫോണിൽനിന്ന് കണ്ടെടുത്ത ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് കവിതയെ സിബിഐ ചോദ്യം ചെയ്തത്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവ് കെ.കവിതയെ അറസ്റ്റ് ചെയ്ത് സിബിഐ. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ കഴിഞ്ഞ ശനിയാഴ്ച ജയിലിനുള്ളിൽവെച്ച് സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴ്യാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.

മാർച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഡൽഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ മന്ത്രി അരവിന്ദ് കെജ്‌രിവാളും എഎപി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇഡി വെളുപ്പെടുത്തിയിരുന്നു.

കേസിൽ‌ കൂട്ടുപ്രതിയായ ബുചി ബാബുവിന്‍റെ ഫോണിൽനിന്ന് കണ്ടെടുത്ത ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് കവിതയെ സിബിഐ ചോദ്യം ചെയ്തത്. അതേസമ‍യം, കേന്ദ്ര ഏജൻസികൾ തന്‍റെ വ്യക്തപരവും രാഷ്ട്രീയപരവുമായ ജീവിതം താറുമാറാക്കാനാണ് ശ്രമിക്കുന്നതെന്ന് കവിത കോടതിയിൽ വ്യക്തമാക്കി. വക്കീൽ മുഖേനയാണ് കവിത കോടതിക്ക് തുറന്ന കത്ത് നൽകിയത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍