K Kavita

 
India

അച്ഛൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ബിആർഎസിൽ നിന്ന് കെ. കവിത രാജിവച്ചു

ബിആർഎസിന്‍റെ മുതിർന്ന നേതാവ് ടി. ഹരീഷ് റാവുവിനെ വിമർശിച്ചതാണ് നടപടിക്ക് കാരണം.

നീതു ചന്ദ്രൻ

ഹൈദരാബാദ്‌: ഉൾപ്പാർട്ടി പോരിനെത്തുടർന്ന് ബിആർഎസ് സസ്പെൻഡ് ചെയ്ത എംഎൽസി കെ.കവിത പാർട്ടിയിൽ നിന്ന് രാജി വച്ചു. എനിക്ക് പദവികളോട് അത്യാഗ്രഹമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താൻ പാർട്ടിയിൽ നിന്ന് രാജി വച്ചതായി കെ.കവിത പ്രഖ്യാപിച്ചത്.

കവിതയുടെ പിതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവാണ് നടപടി സ്വീകരിച്ചത്. ബിആർഎസിന്‍റെ മുതിർന്ന നേതാവ് ടി. ഹരീഷ് റാവുവിനെ വിമർശിച്ചതാണ് നടപടിക്ക് കാരണം. കലേശ്വരം പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് സർക്കാർ സിബിഐക്ക് കൈമാറിയ സാഹചര്യത്തിലാണ് പാർട്ടിയിൽ കലഹമുണ്ടായിരിക്കുന്നത്.

2014ൽ ബിആർഎസ് അധികാരത്തിലിരുന്ന സമയത്ത് അന്നത്തെ ജലചേസന മന്ത്രിയായിരുന്ന ഹരീഷ് റാവു കെ. ചന്ദ്രശേഖർ റാവുവിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായാണ് കെ. കവിത ആരോപിച്ചിരുന്നത്. രാജ്യസഭാ മുൻ എംപി ജെ. സന്തോഷ് കുമാറിനെയും കെ. കവിത പേരെടുത്ത് പറഞ്ഞ് വിമർശിച്ചിരുന്നു.

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്

എസ്എപി ക‍്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച സംഭവം; രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മനുഷ‍്യാവകാശ കമ്മിഷൻ

അതിതീവ്ര മഴ; 3 ജില്ലകളിൽ ബുധനാഴ്ച സ്കൂൾ അവധി