കെ.എ. സെങ്കോട്ടയ്യൻ
ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ അംഗത്വമെടുത്ത് കെ.എ. സെങ്കോട്ടയ്യൻ. എഐഡിഎംകെയിൽ നിന്നും സെങ്കോട്ടയ്യനെ പുറത്താക്കിയ ശേഷം ഡിഎംകെയിൽ നിന്നും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിരസിച്ചാണ് അദ്ദേഹം ടിവികെയിൽ ചേർന്നത്. പണയൂരിലെ പാർട്ടി ഓഫിസിലെത്തി അംഗത്വം സ്വീകരിച്ച സെങ്കോട്ടയ്യനെ ടിവികെ അധ‍്യക്ഷൻ വിജയ് വരവേറ്റു.
കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറോളം വിജയ്‌യുമായി സെങ്കോട്ടയ്യൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെ സംഘടന സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോ ഓർഡിനേറ്റർ പദവിയും സെങ്കോട്ടയ്യനെ തേടിയെത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. 9 തവണ എംഎൽഎയായിരുന്ന സെങ്കോട്ടയ്യൻ ജയലളിത, ഇപിഎസ് മന്ത്രിസഭകളിൽ അംഗമായിരുന്നു.