കമൽ ഹാസൻ

 
India

ഡിഎംകെ പിന്തുണ; കമൽ ഹാസൻ രാജ‍്യസഭയിലേക്ക്

തമിഴ്നാട്ടിൽ ഒഴിവ് വരുന്ന 6 സീറ്റുകളിൽ ജൂൺ 19നാണ് തെരഞ്ഞടുപ്പ്. ഡിഎംകെയും 3 സ്ഥാനാർഥികളെ പ്രഖ‍്യാപിച്ചു

ചെന്നൈ: മക്കൾ നീതി മയ്യം അധ‍്യക്ഷനും നടനുമായ കമൽ ഹാസൻ രാജ‍്യസഭയിലേക്ക്. സ്ഥാനാർഥിയായി മക്കൾ നീതി മയ്യം കമൽ ഹാസനെ പ്രഖ‍്യാപിച്ചു. പ്രമേയം എംഎൻഎം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നാണ് പ്രമേയത്തിൽ പറയുന്നത്.

തമിഴ്നാട്ടിൽ ഒഴിവ് വരുന്ന 6 സീറ്റുകളിൽ ജൂൺ 19നാണ് തെരഞ്ഞടുപ്പ്. ഡിഎംകെയും 3 സ്ഥാനാർഥികളെ പ്രഖ‍്യാപിച്ചിട്ടുണ്ട്- പി. വിൽസൻ, എസ്.ആർ. ശിവലിംഗം, എഴുത്തുകാരിയായ സൽമ എന്നിവരാണ് ഡിഎംകെ സ്ഥാനാർഥകൾ.

അതേസമയം, നിലവിൽ രാജ‍്യസഭാംഗമായ വൈകോയ്ക്ക് സീറ്റ് നൽകിയില്ല.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്